അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് കെ​യ​ർ സ്റ്റാ​ർ​മ​ർ

ല​ണ്ട​ൻ: ഇ​റാ​നെ​തി​രെ​യു​ള്ള അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ. യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ ബ്രി​ട്ട​ൺ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു.ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന ബ്രി​ട്ട​ൺ അം​ഗീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു കെ​യ​ർ സ്റ്റാ​ർ​മ​ർ. മാർച്ച് 1 ഞാ​യ​റാ​ഴ്ച എ​ക്സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​റാ​ന്‍ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണിയിൽ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്ന് സ്റ്റാ​ർ​മ​ർ,

ഇ​തി​നി​ടെ​യാ​യി​രു​ന്നു ശ​നി​യാ​ഴ്ച ഇ​റാ​നി​ൽ ന​ട​ന്ന യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ബ്രി​ട്ട​ൺ ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രി​ല്ലെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​റാ​ൻ ബ്രി​ട്ടീ​ഷ് താ​ത്പ​ര്യ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും സ്റ്റാ​ർ​മ​ർ ആ​രോ​പി​ച്ചു. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കും എ​യ​ർ​പോ​ർ​ട്ടു​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ​താ​യും സ്റ്റാ​ർ​മ​ർ ആ​രോ​പി​ച്ചു.
ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട സ്റ്റാ​ർ​മ​ർ, ഇ​റാ​ന്‍ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ത​ട​യാ​നു​ള്ള ഏ​ക മാ​ർ​ഗം സം​ഭ​ര​ണ ഡി​പ്പോ​ക​ളി​ലോ ലോ​ഞ്ച​റു​ക​ളി​ലോ ഉ​ള്ള മി​സൈ​ലു​ക​ളെ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ ന​ശി​പ്പി​ക്കു​ക​യെ​ന്ന​താ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →