പ്രധാന വിവരങ്ങൾ
- സോഷ്യൽ മീഡിയയിലൂടെ അതിവേഗം വളർന്ന “പാറ്റ പാർട്ടി” ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമായി ചർച്ചയാകുന്നു.
- ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി പ്രചരിപ്പിച്ചതാണ് വിവാദത്തിന് തുടക്കമായത്.
- നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളിലും സോഷ്യൽ മീഡിയയുടെ ശക്തമായ സ്വാധീനം കണ്ടിരുന്നു.
- സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന ആശങ്ക ഉയരുന്നു.
- ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും നിയന്ത്രണമാണ് ഡിജിറ്റൽ പരമാധികാരത്തിന്റെ കേന്ദ്രവിഷയമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഏതാനും ആഴ്ചകൾക്കിടയിൽ വിദേശത്തും ഇന്ത്യയിലും പാറ്റകളുടെ പേരിൽ ഒരു പാർട്ടി ഉണ്ടാവുകയും ഇന്ത്യയിൽ അത് കൊടുങ്കാറ്റ് സൃഷ്ടിക്കാൻ പോവുകയാണ് എന്ന് ധാരണ പരത്തുകയും ചെയ്തിരുന്നു.സംഘടിക്കുവാനും സമരം ചെയ്യുവാനും പ്രതിഷേധിക്കുവാനും ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള ഒരു ഭരണഘടന ഇന്ത്യക്കാർ ജീവിക്കുന്നത്.അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് വെളിയിൽ അമേരിക്കയിൽ നിന്ന് ആരംഭിച്ചതാണ് പാർട്ടി എങ്കിലും ലക്ഷ്യം ഇന്ത്യയും ഇന്ത്യൻ സമൂഹവും ആണ്.ഇന്ത്യൻ സമൂഹത്തെ പറ്റി ഇന്ത്യക്കാർക്ക് പറയുവാനും ഇടപെടുവാനുമുള്ള അവകാശം നിയമപരമാണ്.ഭരണഘടന അനുസരിച്ചുള്ളതാണ്
പക്ഷേ ഗൗരവമുള്ള ഒരു കാര്യം ഇതിന് പിന്നിലുണ്ട്.അമേരിക്കയിൽ സെർവറുകൾ ഉള്ള സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്ന് കാട്ടുതീ പോലെ കുറേ ചെറുപ്പക്കാരുടെ അഭിപ്രായപ്രകടനങ്ങളുടെയും കൂടിച്ചേരലിന്റെയും സന്ദേശം പ്രചരിച്ചു. ഒറ്റരാത്രികൊണ്ട് രണ്ടു കോടി പേർ അതിൽ പങ്കാളികളായി
തുടക്കം ചീഫ് ജസ്റ്റിസ് വാക്കുകളെ വളച്ചൊടിച്ചുകൊണ്ട്
മുതിർന്ന അഭിഭാഷകരുടെ പദവി നിർണയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചു. യുവാക്കളെയും സാമൂഹിക പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. തൊഴിലവസരങ്ങളുടെ കുറവും യുവതലമുറ നേരിടുന്ന അനിശ്ചിതത്വവും സംബന്ധിച്ച ആശങ്കകൾക്ക് ഈ സംഭവം ഒരു പ്രതീകമായി മാറുകയും ചെയ്തു. തുടർന്ന് പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി അവതരിപ്പിച്ചതാണെന്ന് വിശദീകരിച്ച ചീഫ് ജസ്റ്റിസ്, വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ നിയമം, മാധ്യമം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവേശിച്ച് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവരെയാണ് വിമർശിച്ചതെന്നും രാജ്യത്തിന്റെ യുവജനങ്ങളെക്കുറിച്ച് താൻ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. എങ്കിലും വിവാദം അവസാനിച്ചില്ല.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളിൽ നിന്ന് രാഷ്ട്രീയ നീക്കങ്ങളിലേക്ക്
സാമൂഹിക മാധ്യമങ്ങളിലെ ഒരു പരിഹാസ പ്രചാരണം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിത രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നത് സാധാരണ ജനാധിപത്യ പ്രക്രിയകളുടെ കാഴ്ചപ്പാടിൽ അസാധാരണ പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണയായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് ദീർഘകാല സാമൂഹിക പ്രവർത്തനങ്ങളിലൂടെയോ ജനകീയ സമരങ്ങളിലൂടെയോ ആശയപരമായ വളർച്ചയിലൂടെയോ ആണ്. എന്നാൽ “കോക്ക്റോച്ച്” എന്ന പരിഹാസപദത്തെ ഏറ്റെടുത്ത് തുടങ്ങിയ പ്രചാരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് അനുയായികളെ സമാഹരിക്കുകയും തൊഴിലില്ലായ്മ, രാഷ്ട്രീയ ധനസമാഹരണത്തിലെ സുതാര്യത, വിവരാവകാശം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെ ആസ്പദമാക്കി രാഷ്ട്രീയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തത് ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിലെ അൽഗോരിതങ്ങൾ, വൈറൽ പ്രചാരണങ്ങൾ, കൃത്രിമബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങൾ, യുവജനങ്ങളിലെ അസംതൃപ്തി എന്നിവയുടെ സംയോജനമാണ് ഈ അതിവേഗ വളർച്ചയ്ക്ക് കാരണമായതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നേപ്പാൾ ജെൻസി വിപ്ലവത്തിൽ കണ്ടത്
നേപ്പാളിൽ പുത്തൻ തലമുറയുടെ വിപ്ലവം എന്ന പറയപ്പെട്ട കലാപം ഡിജിറ്റൽ പ്രചരണമായാണ് ആരംഭിച്ചത്.മണിക്കൂറുകൾക്കുള്ളിൽ എല്ലാ സോഷ്യൽ മീഡിയകളിലും കലാപത്തിന്റെയും സമരത്തിന്റെയും സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും മാത്രം പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു .സോഷ്യൽ മീഡിയയിൽ യാതൊരു ബന്ധവുമില്ലാത്ത കേരളത്തിൽ പോലും നേപ്പാളിൽ നിന്നുള്ള ഹാൻഡിലുകളിൽ നിന്ന് ലൈവ് വീഡിയോയും സംഭവങ്ങളും ഫസ്റ്റ് ഹാൻഡ് ഇൻഫർമേഷൻ ആയി ലഭ്യമായി .കൂടുതൽ വിവരങ്ങൾക്കായി ആ ഹാൻഡിലുകളെയെല്ലാം ഫോളോ ചെയ്ത ആളുകൾക്ക് നേപ്പാളിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം അവയൊന്നും പ്രവർത്തിക്കുന്നില്ല എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.എന്നാൽ നേപ്പാളിൽ കാട് മണ്ഡു മാത്രം കേന്ദ്രീകരിച്ചാണ് അരങ്ങേറിയത്.അവിടുത്തെ സംഭവങ്ങൾ പെട്ടെന്നു മുളച്ചു പൊന്തിയ അക്കൗണ്ടുകളിലൂടെ കണ്ട കേരളീയർ വിചാരിച്ചത് നേപ്പാളിൽ മുഴുവൻ അതാണ് നടക്കുന്നതെന്നാണ്.കലാപങ്ങളുടെ തൽസമയ ദൃശ്യങ്ങൾ തൊട്ടടുത്തുനിന്ന് ചിത്രീകരിച്ചു നൽകിക്കൊണ്ടിരുന്ന അക്കൗണ്ടുകൾ ഒന്നും ഇപ്പോൾ ഇല്ല !അതിന് അർത്ഥം വ്യക്തമാണ്.കലാപത്തിന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ആയിരക്കണക്കിന് അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു അവയിലേക്ക് ഒരേ സ്വഭാവം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.ആ പോസ്റ്റുകൾക്ക് കാട്ടുതീ പോലെയുള്ള പ്രചാരം ആ സോഷ്യൽ മീഡിയകളുടെ ഉടമസ്ഥന്മാർ നൽകിയിരുന്നു.ലോകം മുഴുവൻ നേപ്പാളിൽ നിന്നുള്ള സോഷ്യൽ മീഡിയ കൊണ്ടുള്ള വീക്ഷിക്കപ്പെട്ടു.അത് മാത്രമാണ് ശരിയെന്ന് ചിന്തിക്കുവാൻ ലോകത്തെ പ്രേരിപ്പിച്ചു.
ശ്രീലങ്കയിൽ കണ്ടതും അതുതന്നെയായിരുന്നു
ശ്രീലങ്കയിൽ തൊഴിലില്ലായ്മ പണപ്പെരുപ്പം തുടങ്ങി പ്രതിസന്ധികളിൽ സർക്കാർ ശ്വാസം മുട്ടിനിൽക്കുന്ന സമയത്ത് പൊട്ടിമുളച്ച സാമൂഹ്യ കലാപം വ്യാപിച്ചത് ഡിജിറ്റൽ ലോകത്തു കൂടി ആണ്.നേപ്പാളിൽ കണ്ടതുപോലെ തന്നെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഒരേ സമയം സമരത്തിന്റെ മുന്നേറ്റങ്ങളും അതിൻറെ യുക്തി പദ്ധതിയും ആവശ്യവും കാരണവും വികാരവും എല്ലാം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചു.ഇന്നലെ വരെ ഒരിക്കൽപോലും സോഷ്യൽ മീഡിയ ബന്ധങ്ങളിൽ കടന്നു വന്നിട്ടില്ലാത്തവരുടെ അക്കൗണ്ടുകളിലേക്കും അവയെല്ലാം വന്നു.സോഷ്യൽ മീഡിയയിൽ എവിടെ തിരഞ്ഞാലും അതുമാത്രം എന്ന് സ്ഥിതിയായി.ചുരുക്കത്തിൽ സമരക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ചാനലുകൾ തുറന്നു കൊടുത്തു.അൽഗോരിതത്തിന്റെ പ്രത്യേകതകൾ ഉപയോഗിച്ച് പ്രചാരം കൊടുത്തു.
ഒറ്റരാത്രികൊണ്ട് രണ്ടുകോടി ആളുകളെ ഒന്നിച്ചു കൂട്ടിയ സാമൂഹ്യ മാധ്യമങ്ങൾ
ഇതിനു സമാനമാണ് ഒറ്റരാത്രികൊണ്ട് രണ്ടു കൂടിയ ആളുകൾ പാറ്റകളുടെ ഐക്യം എന്ന നിലയിൽ ഒന്നിച്ചുകൂടിയത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വന്തം വാക്കുകൾ വിശദീകരിച്ചു.വ്യാജ വിരുദ്ധം കരസ്ഥമാക്കിയവരെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്ന് ആവർത്തിച്ചു.അതും കോടതി മുറിക്കുള്ളിൽ ഒരു കേസിന്റെ വിചാരണയ്ക്കിടയിൽ മാത്രം ‘.അതായത് ഒരു പബ്ലിക് സ്റ്റേറ്റ്മെൻറ് ആയിരുന്നില്ല എന്നുകൂടി ഓർക്കണം.പക്ഷേ ഒരു കാരണത്തിന് കാത്തിരുന്നവരെ പോലെ വളരെ പെട്ടെന്ന് ചില രംഗത്ത് വരുന്നു.സോഷ്യൽ മീഡിയയിൽ അവർ പോസ്റ്റുകൾ ഇടുന്നു.പോസ്റ്റുകൾ വരാത്ത താമസം കോടിക്കണക്കിന് ആളുകളിലേക്ക് അത് തുറന്നുകൊടുക്കുന്നു.വലിയ ജനകീയ ഐക്യം രൂപപ്പെടുന്നു.തൊട്ടു പിന്നാലെ ഇന്ത്യയിൽ രാഷ്ട്രീയ സമരത്തിന് ആഹ്വാനം നൽകപ്പെടുന്നു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ രാജിവെപ്പിക്കാൻ ഉള്ള സമരമായി പെട്ടെന്നത് മാറുന്നു.
ഇതെല്ലാം സോഷ്യൽ മീഡിയയുടെ അൽഗോരിതം നടത്തുന്ന കളികളാണ്.ആ കളികൾ തീരുമാനിക്കുന്നത് അമേരിക്കയിലെ സോഷ്യൽ മീഡിയ കമ്പനികളും.ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും രാഷ്ട്രീയ വിപ്ലവങ്ങൾക്ക് തുറന്നുകൊടുത്ത സോഷ്യൽ മീഡിയ തന്ത്രങ്ങളാണ് പുതിയ ചിന്തകൾക്ക് കാരണമാകുന്നത്.
വിദേശരാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സർവറുകളിൽ നിന്നും നിയന്ത്രിക്കപ്പെടുന്ന സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അത് ഉപയോഗിക്കുന്നവരുടെ രാജ്യങ്ങളിലെ ശരി തെറ്റുകൾ തീരുമാനിക്കുവാൻ കഴിയുന്ന ഡിജിറ്റൽ യുഗമാണ് ഇത്.അതുകൊണ്ടുതന്നെ ഡിജിറ്റൽ പരമാധികാരം എന്നത് രാഷ്ട്രീയപരമാധികാരത്തിന്റെ മറ്റൊരു പേരായി കരുത്തേണ്ടിയിരിക്കുന്നു
ഡാറ്റയുടെ നിയന്ത്രണം ആരുടെ കൈകളിലാണെന്നതാണ് തന്ത്രപരമായ കാര്യം
സോഷ്യൽ മീഡിയയുടെ ഉപയോഗം എങ്ങനെ രാഷ്ട്രീയത്തെ പോലും വിദേശത്തുനിന്ന് സ്വാധീനിക്കാൻ കഴിയുന്നു എന്ന് മേൽപ്പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.അതിനെക്കാളും വളരെയേറെ വ്യാപകമായ മേഖലകളിൽ ഡിജിറ്റൽ സ്വാശ്രയത്വം ഇല്ലായ്മ പ്രതിസന്ധികൾ സൃഷ്ടിക്കും എന്ന് യൂറോപ്യൻ രാജ്യങ്ങൾ പോലും സംശയിച്ചു തുടങ്ങിയിരിക്കുന്നു.
രാജ്യത്തിന്റെ ഭരണസംവിധാനവും സമ്പദ്വ്യവസ്ഥയും ദേശീയ സുരക്ഷയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയാണ്. നികുതി ശേഖരണം, പാസ്പോർട്ട് വിതരണം, ബാങ്കിങ് ഇടപാടുകൾ, ആരോഗ്യരേഖകൾ, പ്രതിരോധ ആശയവിനിമയം, തിരഞ്ഞെടുപ്പ് വിവരശേഖരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ തുടങ്ങി നിർണായക മേഖലകളെല്ലാം ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റാ സെന്ററുകൾ, സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമുകൾ എന്നിവയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പ്രശ്നം ഡാറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതല്ല, ആ ഡാറ്റയുടെ നിയന്ത്രണം ആരുടെ കൈകളിലാണെന്നതാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ ഡാറ്റ അതേ രാജ്യത്തിനുള്ളിലെ സെർവറുകളിലാണെങ്കിലും, അവ നിയന്ത്രിക്കുന്നത് വിദേശ നിയമങ്ങൾക്ക് വിധേയമായ കമ്പനികളാണെങ്കിൽ ആ ഡാറ്റയ്ക്ക് മേലുള്ള പരമാധികാരം പരിമിതപ്പെടാം. അമേരിക്കയുടെ CLOUD Act പോലുള്ള നിയമങ്ങൾ ചില സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിലെ ഡാറ്റാ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ പോലും ആവശ്യപ്പെടാൻ അധികാരികൾക്ക് വഴിയൊരുക്കുന്നുവെന്നതാണ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളുടെയും ആശങ്ക. അതുകൊണ്ടുതന്നെ യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ “ഡിജിറ്റൽ പരമാധികാരം” എന്ന ആശയം മുൻനിർത്തി പ്രാദേശിക ക്ലൗഡ് സംവിധാനങ്ങൾക്കും സ്വദേശീയ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ്. ഒരു രാജ്യത്തിന്റെ ഡാറ്റ, ആശയവിനിമയം, കൃത്രിമബുദ്ധി സംവിധാനങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയുടെ നിയന്ത്രണം വിദേശ സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, ഭാവിയിലെ രാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ, സൈബർ ആക്രമണങ്ങൾ എന്നിവ ആ രാജ്യത്തിന്റെ സ്വതന്ത്ര തീരുമാനശേഷിയെയും പ്രവർത്തനക്ഷമതയെയും നേരിട്ട് ബാധിക്കുമെന്ന തിരിച്ചറിവാണ് ഡിജിറ്റൽ പരമാധികാര ചർച്ചയുടെ കേന്ദ്രബിന്ദു.

