റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് 26 വര്‍ഷം തടവും 135000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട | ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് 26 വര്‍ഷം തടവും 135000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കോന്നി വകയാര്‍ തോട്ടരികില്‍ വീട്ടില്‍ മോഹനന്‍ (70) നെയാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷിച്ചത്.

കുട്ടിയുടെ ട്യൂഷന്‍ ടീച്ചറിന്റെ പിതാവാണ് പ്രതി

പെണ്‍കുട്ടി ട്യൂഷന്‍ പഠിക്കുന്നതിനായി പോയിരുന്ന വീട്ടിലെ ട്യൂഷന്‍ ടീച്ചറിന്റെ പിതാവാണ് പ്രതി. 2025 ജനുവരി ഒന്നു മുതല്‍ 2025 മാര്‍ച്ച് 25 വരെയുള്ള ദിവസങ്ങളിലാണ് പ്രതി കേസിനാസ്പദമായ കുറ്റകൃത്യം നടത്തിയിട്ടുള്ളത്. കോന്നി എസ് എച്ച് ഒ ശ്രീജിത്ത് പി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ സുധീര്‍ സി എല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.റോഷന്‍ തോമസ് ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *