ഇന്ത്യയിൽ മരുന്നുകൾക്കും ചികിത്സകൾക്കും അമേരിക്കയേക്കാൾ വളരെ കുറഞ്ഞ ചെലവാണ്.
ഇൻസുലിൻ, കാൻസർ മരുന്നുകൾ തുടങ്ങിയ ജീവൻ രക്ഷാ മരുന്നുകൾ ഇന്ത്യയിൽ വിലക്കുറവിൽ ലഭ്യമാണ്.
കേരളത്തിലെ ആശുപത്രികളിൽ അമേരിക്കൻ കമ്പനികളുടെ നിക്ഷേപം വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു.
വിദേശ രോഗികളെ ആകർഷിക്കാൻ കേരളത്തിന് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഈ നിക്ഷേപങ്ങൾ ഭാവിയിൽ ചികിത്സാ ചെലവിനെ എങ്ങനെ ബാധിക്കും എന്ന ചർച്ച ശക്തമാണ്.
അമേരിക്കയിൽ ആയിരക്കണക്കിന് ഡോളർ വില വരുന്ന മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് വാങ്ങിയെന്ന ഒരു അമേരിക്കൻ യുവതിയുടെ വെളിപ്പെടുത്തൽ ആഗോള ആരോഗ്യരംഗത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ ചികിത്സാ ചെലവുകളും മരുന്നുകളുടെ വിലയും സാധാരണക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന ചോദ്യമാണ് ഇതോടെ വീണ്ടും ഉയർന്നിരിക്കുന്നത്.
എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. പ്രമേഹം മുതൽ കാൻസർ വരെയും ഹെപ്പറ്റൈറ്റിസ് മുതൽ ഗുരുതര അലർജി ചികിത്സ വരെ നിരവധി ജീവൻ രക്ഷാ മരുന്നുകളുടെ വിലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വൻ അന്തരമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അഞ്ച് ജീവൻ രക്ഷാ മരുന്നുകൾ: ഞെട്ടിക്കുന്ന വില വ്യത്യാസം
മരുന്ന്
ഇന്ത്യയിലെ ജനറിക് വില
അമേരിക്കയിലെ വില
ഇൻസുലിൻ (ഒരു Vial)
₹400 – ₹800
₹8,000 – ₹12,000
ഇമാറ്റിനിബ് (രക്താർബുദ ചികിത്സ, ഒരു വർഷം)
₹1.5 ലക്ഷം
₹40 ലക്ഷം
സോഫോസ്ബുവിർ (ഹെപ്പറ്റൈറ്റിസ് C, 12 ആഴ്ച ചികിത്സ)
₹5,000 – ₹80,000
₹70 ലക്ഷം+
സെമാഗ്ലൂട്ടൈഡ് (ഒരു മാസത്തെ ചികിത്സ)
₹1,300 – ₹6,000
₹75,000 – ₹1 ലക്ഷം
എപിനെഫ്രിൻ ഓട്ടോ ഇൻജക്ടർ (ഒരു പായ്ക്ക്)
₹2,000 – ₹4,000
₹50,000+
ഏറ്റവും വലിയ ഉദാഹരണം: ഹെപ്പറ്റൈറ്റിസ് മരുന്ന്
വില വ്യത്യാസത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായി ആരോഗ്യരംഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഹെപ്പറ്റൈറ്റിസ് സി ചികിത്സയ്ക്കുള്ള സോഫോസ്ബുവിറിനെയാണ്. അമേരിക്കയിൽ ഒരു രോഗിയുടെ 12 ആഴ്ച ചികിത്സയ്ക്ക് ഏകദേശം 84,000 ഡോളർ, അതായത് 70 ലക്ഷത്തിലേറെ രൂപ ചെലവാകുമ്പോൾ ഇന്ത്യയിൽ അതേ മരുന്നിന്റെ ജനറിക് പതിപ്പ് ഏതാനും ആയിരം രൂപ മുതൽ ലഭ്യമാണ്.
പ്രമേഹ രോഗികളുടെ പ്രധാന ആശങ്ക
ലോകമെമ്പാടുമുള്ള പ്രമേഹരോഗികൾക്ക് അത്യാവശ്യമായ ഇൻസുലിനും സമാന സാഹചര്യമാണുള്ളത്. ഇന്ത്യയിൽ ഒരു Vial ഇൻസുലിന് പരമാവധി 800 രൂപ വരെ വിലവരുമ്പോൾ അമേരിക്കയിൽ അതിന് 8,000 മുതൽ 12,000 രൂപ വരെ നൽകേണ്ടി വരും. ഇൻസുലിൻ വിലക്കയറ്റം അമേരിക്കയിൽ വർഷങ്ങളായി വലിയ രാഷ്ട്രീയ വിഷയമാണ്.
കാൻസർ ചികിത്സയിലും അതേ ചിത്രം
രക്താർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഇമാറ്റിനിബ് എന്ന മരുന്നിന്റെ വാർഷിക ചികിത്സാ ചെലവ് ഇന്ത്യയിൽ ഏകദേശം ഒന്നര ലക്ഷം രൂപയാണെങ്കിൽ അമേരിക്കയിൽ അത് 40 ലക്ഷം രൂപവരെ എത്തുന്നു. ഗുരുതര രോഗങ്ങളുടെ ചികിത്സയിൽ വില എത്ര വലിയ ഘടകമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
രോഗ പരിശോധനയിലും ഭീമമായ വില വ്യത്യാസം
രോഗ പരിശോധനയുടെ കാര്യത്തിലും വലിയ വ്യത്യാസമാണ്.ഗുണനിലവാരം രണ്ടിടത്ത് ഒന്നുതന്നെയാണ്.ഉപകരണങ്ങളും പരിശോധനയും പരിശോധനാരീതിയും എല്ലാം ഒന്നുതന്നെ.പക്ഷേ ബില്ലിന്റെ കാര്യത്തിൽ ഞെട്ടിക്കുന്ന അന്തരമാണ്.
പരിശോധന
ഇന്ത്യയിലെ സാധാരണ വില
അമേരിക്കയിലെ സാധാരണ വില (ഇൻഷുറൻസ് ഇല്ലാതെ)
CBC (Complete Blood Count)
₹150 – ₹500
₹4,000 – ₹17,000 ($50 – $200)
HbA1c (പ്രമേഹ നിയന്ത്രണ പരിശോധന)
₹250 – ₹700
₹4,000 – ₹10,000 ($50 – $120)
Lipid Profile (കൊളസ്ട്രോൾ പരിശോധന)
₹300 – ₹1,000
₹4,000 – ₹12,000 ($50 – $150)
CT Scan (തല/ശരീരഭാഗം)
₹2,000 – ₹8,000
₹40,000 – ₹2 ലക്ഷം ($500 – $2,500)
MRI Scan
₹4,000 – ₹15,000
₹80,000 – ₹3.5 ലക്ഷം ($1,000 – $4,000)
ഏറ്റവും വലിയ ഞെട്ടൽ: MRI
ഇന്ത്യയിൽ ഒരു MRI സ്കാനിന് സാധാരണ 4,000 മുതൽ 15,000 രൂപ വരെയാണ് ചെലവ്. എന്നാൽ അമേരിക്കയിൽ അതേ പരിശോധനയ്ക്ക് 1,000 മുതൽ 4,000 ഡോളർ വരെ, അതായത് ഏകദേശം 80,000 മുതൽ 3.5 ലക്ഷം രൂപ വരെ നൽകേണ്ടിവരും. ചില ആശുപത്രികളിൽ ഇതിലും കൂടുതലാകാം.
ഒരു സാധാരണ രക്തപരിശോധനയുടെ കഥ
CBC എന്ന അടിസ്ഥാന രക്തപരിശോധന ഇന്ത്യയിൽ പല ലാബുകളിലും 200 മുതൽ 500 രൂപ വരെ ലഭ്യമാണ്. എന്നാൽ അമേരിക്കയിൽ അതേ പരിശോധനയ്ക്ക് 50 മുതൽ 200 ഡോളർ വരെ, അതായത് 4,000 മുതൽ 17,000 രൂപ വരെ ഈടാക്കാറുണ്ട്.
പ്രമേഹ രോഗികൾക്ക് വലിയ വ്യത്യാസം
HbA1c പരിശോധന ഇന്ത്യയിൽ പല സ്വകാര്യ ലാബുകളിലും 250 മുതൽ 700 രൂപ വരെ ലഭ്യമാണ്. അമേരിക്കയിൽ ഇതിന് 50 മുതൽ 120 ഡോളർ വരെ നൽകേണ്ടിവരും. സ്ഥിരമായി പരിശോധന നടത്തേണ്ട പ്രമേഹ രോഗികൾക്ക് ഈ വ്യത്യാസം വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.
സർജറികളുടെ കാര്യത്തിൽ കണ്ണു തള്ളി പോകുന്ന വ്യത്യാസം
മരുന്നിന്റെയും പരിശോധനയുടെയും വ്യത്യാസത്തെക്കാൾ പലമടങ്ങ് വ്യത്യാസം കൂടുതലാണ് ചികിത്സയുടെ കാര്യത്തിൽ.എല്ലാത്തരം ചികിത്സയുടെ കാര്യത്തിലും ഇതുണ്ട്.സർജറിയുടെ ഉദാഹരണം നോക്കാം
ഇന്ത്യയും അമേരിക്കയും: 5 പ്രധാന ശസ്ത്രക്രിയകളുടെ ചെലവ് താരതമ്യം
ശസ്ത്രക്രിയ
ഇന്ത്യയിലെ സാധാരണ ചെലവ്
അമേരിക്കയിലെ സാധാരണ ചെലവ്
Heart Bypass Surgery (CABG)
₹2.5 ലക്ഷം – ₹6 ലക്ഷം
₹60 ലക്ഷം – ₹1.5 കോടി ($70,000 – $180,000)
Knee Replacement
₹1.5 ലക്ഷം – ₹4 ലക്ഷം
₹25 ലക്ഷം – ₹50 ലക്ഷം ($30,000 – $60,000)
Hip Replacement
₹2 ലക്ഷം – ₹5 ലക്ഷം
₹30 ലക്ഷം – ₹60 ലക്ഷം ($35,000 – $70,000)
Appendix Surgery (Appendectomy)
₹40,000 – ₹1 ലക്ഷം
₹8 ലക്ഷം – ₹25 ലക്ഷം ($10,000 – $30,000)
Cesarean Section (C-Section)
₹50,000 – ₹2 ലക്ഷം
₹10 ലക്ഷം – ₹30 ലക്ഷം ($12,000 – $35,000)
ഹൃദയ ശസ്ത്രക്രിയ: ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന്
ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള Heart Bypass Surgery ഇന്ത്യയിൽ മികച്ച സ്വകാര്യ ആശുപത്രികളിൽ പോലും സാധാരണയായി 3 മുതൽ 6 ലക്ഷം രൂപയ്ക്കിടയിലാണ്. എന്നാൽ അമേരിക്കയിൽ അതേ ശസ്ത്രക്രിയയ്ക്ക് ഒരു കോടി രൂപയ്ക്കടുത്ത് ചെലവാകുന്നത് അസാധാരണമല്ല.
അതായത് ഒരു അമേരിക്കൻ രോഗി നൽകുന്ന തുകയുടെ പത്തിലൊന്നോ അതിലും കുറവോ തുകയ്ക്ക് ഇന്ത്യയിൽ ശസ്ത്രക്രിയ നടത്താൻ കഴിയും.
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
പ്രായമായവരിൽ ഏറ്റവും സാധാരണമായ Knee Replacement Surgery ഇന്ത്യയിൽ 2 മുതൽ 4 ലക്ഷം രൂപ വരെയാണ്.
അമേരിക്കയിൽ ഇതേ ശസ്ത്രക്രിയയ്ക്ക് 30 മുതൽ 60 ആയിരം ഡോളർ വരെ, അതായത് 25 മുതൽ 50 ലക്ഷം രൂപ വരെ ചെലവാകും.
പ്രസവ ശസ്ത്രക്രിയയും ചെലവേറിയത്
അമേരിക്കയിൽ ഒരു സാധാരണ Cesarean Section പോലും പലപ്പോഴും 10 ലക്ഷം രൂപയിൽ കൂടുതലാണ്.
ഇന്ത്യയിൽ മികച്ച സ്വകാര്യ ആശുപത്രികളിൽ പോലും ഇത് സാധാരണയായി 50,000 മുതൽ 2 ലക്ഷം രൂപ വരെയാണ്.
അടിയന്തര Appendix ശസ്ത്രക്രിയ
Appendix പൊട്ടുന്നതിന് മുമ്പ് നടത്തുന്ന Appendectomy ഇന്ത്യയിൽ ഒരു ലക്ഷം രൂപയിൽ താഴെ പൂർത്തിയാക്കാൻ സാധിക്കും.
അമേരിക്കയിൽ അതേ ശസ്ത്രക്രിയയ്ക്ക് 10,000 മുതൽ 30,000 ഡോളർ വരെ, അതായത് 8 മുതൽ 25 ലക്ഷം രൂപ വരെ ചെലവാകാം.
എന്തുകൊണ്ട് അമേരിക്കയിൽ കൊല്ലുന്ന ബില്ല്
ആരോഗ്യ സാമ്പത്തിക വിദഗ്ധർ പറയുന്ന പ്രധാന കാരണങ്ങൾ:
ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉയർന്ന ശമ്പളം
മെഡിക്കൽ ഇൻഷുറൻസ് അധിഷ്ഠിത സംവിധാനം
ആശുപത്രി ഭരണച്ചെലവുകൾ
മെഡിക്കൽ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ചെലവ്
നിയമപരമായ ഇൻഷുറൻസ്, നഷ്ടപരിഹാര ചെലവുകൾ
മരുന്നുകളുടെയും ഉപഭോഗ വസ്തുക്കളുടെയും ഉയർന്ന വില.
എന്തുകൊണ്ട് ഇന്ത്യയിൽ ബില്ല് എത്ര താഴ്ന്ന നിലയിൽ ?
ആരോഗ്യ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ മരുന്നുകൾ, പരിശോധനകൾ, ശസ്ത്രക്രിയകൾ എന്നിവയുടെ ചെലവ് അമേരിക്കയേക്കാൾ വളരെ കുറവാകാൻ നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ്. അതിനാൽ മരുന്നുകളുടെ ഉൽപ്പാദനച്ചെലവ് കുറവാണ്. രണ്ടാമതായി, ലബോറട്ടറി ജീവനക്കാർ, നഴ്സുമാർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ വേതനം അമേരിക്കയേക്കാൾ ഗണ്യമായി താഴെയാണ്. മൂന്നാമതായി, ആശുപത്രികളുടെ ഭരണച്ചെലവും നിയമപരമായ ഇൻഷുറൻസ് ബാധ്യതകളും ഇന്ത്യയിൽ താരതമ്യേന കുറവാണ്. അമേരിക്കയിൽ മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ, മരുന്ന് കമ്പനികൾ, വിതരണ ശൃംഖല എന്നിവ ഉൾപ്പെടുന്ന സങ്കീർണ സംവിധാനമാണ് ചികിത്സാച്ചെലവ് വർധിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിൽ ഉയർന്ന രോഗികളുടെ എണ്ണം കാരണം ആശുപത്രികൾക്ക് വൻതോതിൽ സേവനങ്ങൾ നൽകാനും യൂണിറ്റിന് വരുന്ന ചെലവ് കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ സർക്കാർ വിലനിയന്ത്രണ നയങ്ങൾ, മെഡിക്കൽ ഉപകരണങ്ങളിലെ കുറഞ്ഞ ചെലവ്, താരതമ്യേന കുറഞ്ഞ ഭൂമി-പ്രവർത്തന ചെലവുകൾ എന്നിവയും ചികിത്സാ ബില്ലുകൾ താഴ്ന്ന നിലയിൽ നിലനിർത്താൻ സഹായിക്കുന്നതായി ആരോഗ്യ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുറഞ്ഞ ചെലവ് എന്നത് ഗുണനിലവാരം കുറവാണെന്നല്ലെന്നും, ലോകോത്തര നിലവാരമുള്ള നിരവധി ഇന്ത്യൻ ആശുപത്രികൾ അമേരിക്കയിലെയും യൂറോപ്പിലെയും ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കുറഞ്ഞ നിരക്കിൽ സേവനം നൽകുന്നുവെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്കൻ കമ്പനികൾ കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കൂട്ടുന്നതിന്റെ പ്രത്യാഘാതം എന്തായിരിക്കും?
ഇവിടെയാണ് ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ അമേരിക്കൻ കമ്പനികൾ 30,000 കോടിയിലധികം രൂപ കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കൂട്ടുന്നതിനും ഷെയർ വാങ്ങുന്നതിനും ചെലവഴിച്ചു കഴിഞ്ഞതായി വിവരം.എന്തിനായിരിക്കും.
അമേരിക്കയിലെ നിരക്കും ഇന്ത്യയിലെ നിരക്കും തമ്മിലുള്ള വ്യത്യാസം കണ്ടു കഴിഞ്ഞു.ഇത്രയും കുറഞ്ഞു തിരക്കിൽ കച്ചവടം നടത്തിയ ലാഭം ഉണ്ടാക്കുവാൻ ഇത്രയധികം പണം കേരളത്തിന്റെ ആരോഗ്യ മേഖലയിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപിക്കുമോ?
കുറഞ്ഞ ബില്ലുള്ള സ്ഥലത്ത് കച്ചവടം നടത്തി അതിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭവുമായി അമേരിക്കയിൽ ചെന്നാൽ നല്ല ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനുള്ള കാശ് മിച്ചം കാണില്ല.പിന്നെന്തിനാണ് കാര്യമായ ബില്ല് ഇല്ലാത്ത വലിയ ലാഭം കിട്ടാനിടയില്ലാത്ത സ്ഥലത്ത് വന്ന് ഇത്രയധികം രൂപ മുടക്കുന്നത്?
ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യ സൂചികകൾ, വിദേശ രോഗികളെ ആകർഷിക്കാനുള്ള കഴിവ്, വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത, വളരുന്ന മെഡിക്കൽ ടൂറിസം എന്നിവ കേരളത്തെ നിക്ഷേപകർക്ക് ആകർഷകമാക്കുന്നു. KKR ബേബി മെമ്മോറിയൽ ആശുപത്രിയിലും പിന്നീട് മൈത്ര ആശുപത്രിയിലും നിക്ഷേപം നടത്തിയതും, Blackstone പിന്തുണയുള്ള സ്ഥാപനങ്ങൾ KIMS പോലുള്ള ആശുപത്രി ശൃംഖലകളിൽ നിക്ഷേപം നടത്തിയതും ഈ ദീർഘകാല വളർച്ചാ സാധ്യത കണക്കിലെടുത്താണ്. കേരളത്തെ ദക്ഷിണേന്ത്യൻ ആരോഗ്യരംഗ വികസനത്തിന്റെ കേന്ദ്രമാക്കുക എന്നതും അവരുടെ ലക്ഷ്യങ്ങളിലൊന്നാണ്.
എന്നാൽ യഥാർത്ഥ കാരണം അതല്ല
ഒരു ലക്ഷം രൂപയ്ക്ക് അമേരിക്കയിൽ നിന്ന് കേരളത്തിൽ വന്നു പോകാം.അവിടെ ഉള്ളതിന്റെ പത്തിലൊന്ന് ചെലവിൽ ചികിത്സിക്കാം.അമേരിക്കയിലെ തുല്യമായ നിലവാരമുള്ള ഡോക്ടർമാരും നേഴ്സുമാരും സാങ്കേതിക വിദഗ്ധരും ഇന്ത്യയിലുണ്ട്.ഇന്ത്യൻ നിലവാരത്തിൽ നല്ല മുതൽമുടക്കും ആ രംഗത്ത് ഉണ്ട് ഇനി ഉണ്ടാവും.അമേരിക്കയുടെ കുതിച്ചുയർന്നു നിൽക്കുന്ന ഇനി അല്പം പോലും വളരാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്ന ആരോഗ്യ മേഖലയിൽ നിന്ന് രോഗികൾ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് ഒഴുകും എന്നുള്ളതാണ് വരാൻപോകുന്ന കാലഘട്ടത്തിൻറെ യാഥാർത്ഥ്യം.അതിനു മുൻപേ ഇവിടെ കളം പിടിക്കുകയാണ് അവരുടെ ലക്ഷ്യം.ഒരു സംശയവും വേണ്ട അമേരിക്കൻ ബില്ലിന്റെ പത്തിൽ ഒന്നാണ് ഇന്നത്തെ ബില്ലങ്കിൽ.അത് പകുതിയാക്കി ഈ കൂട്ടർ ഉയർത്തിയിരിക്കും.അതോടെ ഇന്ത്യൻ രൂപയിൽ ശമ്പളം വാങ്ങി ഉൽപ്പന്നങ്ങൾ വിറ്റ വരുമാനം ഉണ്ടാക്കി ആശുപത്രിയിലെത്തേണ്ടിവരുന്ന ഇന്ത്യക്കാരൻ ഉഗാണ്ടയിൽ ചികിത്സ തേടി പോകേണ്ടിവരും!ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കയ്യടക്കുക മാത്രമല്ല ഇന്ത്യൻ വിഭവ സമ്പത്തുകളും മാനവ ശേഷിയും ഉപയോഗപ്പെടുത്തി ഇന്ത്യൻ കമ്പനികൾ വളരുന്നത് തടയുകയും അവരുടെ വിപണി സ്വന്തമാക്കുകയും ഒപ്പം പൊതു ചികിത്സാ ബില്ല് നാല് ഇരട്ടിയായി ഇന്ത്യയിൽ വർദ്ധിപ്പിക്കുകയും ആണ് വരാൻ പോകുന്ന യാഥാർത്ഥ്യം.അമേരിക്കൻ കുത്തകരുടെ താൽപര്യങ്ങൾ ഭംഗിയായി സംരക്ഷിച്ചു കൊടുക്കാൻ പറ്റിയ ഇടമായി തിരഞ്ഞെടുത്തിരിക്കുന്നത് കേരളത്തെയാണ് .കച്ചവട താൽപര്യവുമായി ഒരു സായിപ്പ് തിരുവനന്തപുരത്ത് വന്നിട്ട് പോകുന്നതിനു മുമ്പിലെ പ്രതിഷേധമുണ്ടാകുന്ന കേരളത്തിൽ മുപ്പതിനായിരം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി ആശുപത്രികൾ വാങ്ങിക്കൂട്ടിയിട്ട് ആരും മിണ്ടിയില്ല എന്നുള്ളത് കാണാതെ പോകരുത്
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.