മ​ധ്യ​പൂ​ർ​വേ​ഷ്യയിലെ സം​ഘ​ർ​ഷം : ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇൻഡ്യ

​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം

സം​ഘ​ർ​ഷസാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ പൗ​ര​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ർ ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. cons1.telaviv<\@>mea.gov.in എ​ന്ന​താ​ണ് ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ മെ​യി​ൽ. +972547520711, +972542428378 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ർ പ​ര​മാ​വ​ധി വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും നിർദേശം

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ർ പ​ര​മാ​വ​ധി വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും വാ​ർ​ത്ത​ക​ൾ നി​രീ​ക്ഷി​ച്ച് സാ​ഹ​ച​ര്യ അ​വ​ബോ​ധം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ടെ​ഹ്റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.+989128109115, +989128109109, +989128109102, +989932179359 എ​ന്നി​വ​യാ​ണ് ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റു​ക​ൾ.

നോ​ർ​ക്ക റൂ​ട്ട്സും ഹെ​ൽ​പ്ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ​ക്കുവേ​ണ്ടി നോ​ർ​ക്ക റൂ​ട്ട്സും ഹെ​ൽ​പ്ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്ടാ​ക്ട് സെ​ന്‍റ​റി​ലെ ഹെ​ൽ​പ് ഡെ​സ്ക് ന​മ്പ​റു​ക​ളാ​യ +918802012345 (അ​ന്താ​രാ​ഷ്‌​ട്ര മി​സ്ഡ് കോ​ൾ), 18004253939 (ടോ​ൾ ഫ്രീ ​ന​ന്പ​ർ, ഇ​ന്ത്യ​യി​ൽ​നി​ന്ന്) എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടാം.

Tags : War and fear India warns citizens Iran – Isreal war

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →