യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​കും പ​രി​ഗ​ണി​ക്കു​ക. 2019 ലാ​ണ് യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​വ​സാ​ന​മാ​യി സു​പ്രീം​കോ​ട​തി​ പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​മ്പ​തം​ഗ ബെ​ഞ്ച് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണി​പ്പോ​ൾ കേ​സ് വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്ക് വ​രു​ന്ന​ത്.

എ​ന്ന് മു​ത​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

2019ൽ ​കേ​സ് ഒ​മ്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന ജ​ഡ്‌​ജി​മാ​രി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക​യാ​ളാ​ണ് ഇ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്. ഒ​മ്പ​തം​ഗ ബെ​ഞ്ച് കേ​സി​ൽ എ​ന്ന് മു​ത​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്കേ​ണ്ടി വ​രും. നേ​ര​ത്തെ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്തി​രു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →