.
ജയ്പുർ: പാടത്ത് ജോലി ചെയ്യുമ്പോൾ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബെഹ്റോർ ജില്ലയിലെ ഖാർകാഡി ഗ്രാമത്തിലാണ് സംഭവം. ഇവിടെ വനത്തോടു ചേർന്നുള്ള പാടത്ത് ആടിനു തീറ്റ ശേഖരിക്കാനെത്തിയ ശ്രാവൺ ഗുർജാർ (48) എന്ന കർഷകനെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.
കുറ്റിക്കാട്ടിൽ പതുങ്ങിനിന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു.
ആടുകൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെ ശ്രാവണിനെ കുറ്റിക്കാട്ടിൽ പതുങ്ങിനിന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. കോടാലി കൊണ്ടു മരക്കൊമ്പുകൾ മുറിക്കുന്നതിനിടെയായിരുന്നു ആക്രമണം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റെങ്കിലും സ്വയം രക്ഷയ്ക്കായി ശ്രാവൺ പുലിയെ കോടാലികൊണ്ടു അടിച്ചുകൊല്ലുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമങ്ങൾ അനുസരിച്ച് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ
പരിക്കേറ്റ കർഷകനെ അൽവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പുലിയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ അനുസരിച്ച് കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
