മുണ്ടക്കയത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലാണ് സംഭവം . സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു.

വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് കു​മ​ളി, ക​ട്ട​പ്പ​ന ഭാ​ഗത്തേക്കുള്ള​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →