റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിനുള്ളിലെ കഞ്ചാവ് തോട്ടം പിടികൂടി പോലീസ്

December 25, 2025 - 1:23 am

തിരുവനന്തപുരം | തിരുവനന്തപുരം വലിയതുറയിൽ വീട്ടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് വളര്‍ത്തിയ ധനുഷിനെ സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു .കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി ഫാനടക്കം മുറിയില്‍ പ്രത്യേകം സജ്ജീകരണങ്ങ ളോടെയായിരുന്നു ധനുഷിന്റെ കഞ്ചാവ് വളര്‍ത്തല്‍. പിടിയിലായ ധനുഷ് എം ഡി എം എ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

അതിനിടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ടയിൽ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി.

അതിനിടെ, തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട നടന്നു. തിരൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. തിരൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കാര്‍ത്തികേയന്‍ പി, ആര്‍ പി എഫ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടത്തിയത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *