കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രിയെത്തി അന്തിമോപചാരം അർപ്പിച്ചത്.
ഡിസംബർ 20 ശനിയാഴ്ച രാവിലെയാണ് ശ്രീനിവന്റെ മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകുന്നേരം മൂന്നുവരെ നീണ്ടു.. സംസ്‌കാരം ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തിന് കണ്ടനാട്ടെ വീട്ടുവളപ്പിലാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.


