രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെയ്യുന്നതിനുളള വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി​

കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണി​ത്.

രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഹർജിയിൽ

മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​രി​യും താ​നും ത​മ്മി​ല്‍ ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കു​റ്റ​ങ്ങ​ള്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

രാ​ഹു​ലി​നെ​തി​രേ ര​ണ്ടാ​മ​ത്തെ കേസിൽസ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്

ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ചാ​ന​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​മാ​യു​ള്ള സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വോ​യ്‌​സ് ക്ലി​പ്പു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് ത​മ്മി​ല്‍ അ​ക​ലു​ന്ന​തെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രേ ര​ണ്ടാ​മ​ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →