നടിയെ ആക്രമിച്ച കേസിലെ വിധി വേട്ടെടുപ്പിന് ശേഷം മാറ്റണമെന്ന ആവിശ്യം പരിശോധിക്കുവാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം

തിരുവനന്തപുരം : മലയാളത്തിലെ പ്രശസ്ത സിനിമാ നടിയെ ആക്രമിച്ചതിന് നടൻ ദിലീപ് അടക്കമുള്ളവരെ പ്രതി ചേർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.

നടിയെ ആക്രമിച്ച കേസിൽ വരുന്ന ഡിസംബർ 8-നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി ഉചിത നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി. എട്ടു വർഷം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വരുന്ന ഡിസംബർ 8-നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9-നാണ് വോട്ടെടുപ്പ് നടക്കപ്പെടുന്നത്.

200-ലേറെ സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്

കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ ദിലീപ് എട്ടാം പ്രതിയായി ചേർക്കപ്പെട്ടപ്പോഴാണ്. 200-ലേറെ സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. 2017 ഫെബ്രുവരി 17-ന് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ക്വട്ടേഷൻ പ്രകാരം ആക്രമിക്കപ്പെട്ടു എന്ന കേസിൽ 85 ദിവസമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. വിചാരണ കോടതിക്കെതിരായ പക്ഷപാത ആരോപണം, പ്രോസിക്യൂട്ടറുടെ രാജി, ആദ്യം കേസ് അന്വേഷിച്ച ഐ ജി ബി സന്ധ്യയുടെ നീക്കങ്ങൾ, ജയിലിൽ പരിശോധനയിൽ ജയിൽ ഡിജിപി ആർ . ശ്രീലേഖ സൗകര്യങ്ങൾ ദിലീപിന് ചെയ്ത് നൽകി എന്ന ആരോപണങ്ങൾ അടക്കം പലതും ചർച്ച ചെയ്യപ്പെട്ടു.

കോടതി വിധിയുടെ ഓരോ വാക്കും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 9-നാണ് നടക്കുന്നത്. ഇതിന്റെ തലേദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുന്നത്. കോടതി വിധിയുടെ ഓരോ വാക്കും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ടെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. സ്ത്രീകൾ കോടതി വിധിയെ ഗൗരവപരമായി കാണുകയും നീതി, സുരക്ഷ, സ്ത്രീകളുടെ മാന്യത, പരിഗണന പ്രസ്തുത ഘടകങ്ങൾ തെരെഞ്ഞെടുപ്പിൽ പശ്ചാത്തലമാക്കുകയും ചെയ്യും. തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം വരുന്ന കോടതി വിധി വോട്ടെടുപ്പിൽ സ്വാധീനം ചെലുത്തുന്നത് നിഷ്പക്ഷ നടപടിക്രമങ്ങൾക്ക് ഗുണകരമല്ല എന്നതിനാൽ കോടതി വിധി ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം ഗവണ്മെന്റ് ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →