കേരളത്തിൽ ബുധനാഴ്ചവരെ കനത്തമഴ തുടരും: കാലാവസ്ഥാനിരീക്ഷണകേന്ദ്രം

.തിരുവനന്തപുരം: കേരളത്തിൽ നവംബർ 26 ബുധനാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.
മഞ്ഞ മുന്നറിയിപ്പ്: ഞായർ, ചൊവ്വ, ബുധൻ , തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. തിങ്കളാഴ്ച -തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം.

ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട് , ഒപ്പം ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും

മലാക്കാ കടലിടുക്കിനും തെക്കൻ അന്തമാൻ കടലിനും സമീപത്തായി ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദമായി മാറും. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. കന്യാകുമാരിയിൽ കടലിനുമുകളിലും ചക്രവാതച്ചുഴിയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →