കൊച്ചിയിൽ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പൊള്ളലേൽപ്പിച്ച സംഭവം : കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക് നിർദ്ദേശം

തിരുവനന്തപുരം : കൊച്ചിയിൽ മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ‘അമ്മ സ്വന്തം മകളായ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ജയിൽ മോചിതയായി പ്രതി പുറത്തിറങ്ങുമ്പോൾ വീണ്ടും കുട്ടിയെ മർദ്ദിക്കുവാൻ സാധ്യത

അക്രമം നടത്തിയ സ്വന്തം അമ്മയെ പ്രതി ചേർത്ത് മരട് പോലീസ് കേസ് എടുക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അക്രമത്തിന് ഇരയായ കുട്ടി ഇപ്പോൾ കടുത്ത മാനസിക ശാരീരിക പ്രതിസന്ധി നേരിടുകയാണ്. ജയിൽ മോചിതയായി പ്രതി പുറത്തിറങ്ങുമ്പോൾ വീണ്ടും കുട്ടിയെ മർദ്ദിക്കുവാൻ സാധ്യത കൂടുതലാണ്. മാതാവിന്റെ സംരക്ഷണയിൽ വീണ്ടും കുട്ടിക്ക് കഴിയേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽ മതിയായ ജീവിത സുരക്ഷിതത്വം കുട്ടിക്ക് സർക്കാർ ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തിൽ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അനാസ്ഥ പരിശോധിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നത്.

കുട്ടിയ്ക്ക് പല ഘട്ടങ്ങളിൽ ഭക്ഷണം പോലും ‘അമ്മ നിഷേധിച്ച് പട്ടിണിക്ക് ഇട്ടിരുന്നതായും വിവരമുണ്ട്.

സംഭവത്തിൽ മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. പൊള്ളലേറ്റ കുട്ടിയുടെ തൊലിയാകെ പോയിട്ടുണ്ട്. സ്‌കൂളിൽ കുട്ടി വിഷമിച്ചിരുന്നത് കണ്ട അദ്ധ്യാപകരോടാണ് കുട്ടി ഉപദ്രവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിൽ മാതാവിനൊപ്പം താമസിക്കുന്ന കുട്ടിയ്ക്ക് പല ഘട്ടങ്ങളിൽ ഭക്ഷണം പോലും ‘അമ്മ നിഷേധിച്ച് പട്ടിണിക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. വീട്ടിൽ അമ്മൂമ്മ അടക്കമുളളവർ കുട്ടിക്ക് നേരെ ‘അമ്മ തുടർച്ചയായി ആക്രമണം അഴിച്ച് വിട്ടിട്ടും പരാതി അറിയിക്കുവാൻ തയ്യാറാകാത്തതാണ് തുടർച്ചയായ ഉപദ്രവങ്ങൾക്ക് കുട്ടി ഇരയാകുവാൻ കാരണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിംഗ് ചൂണ്ടിക്കാട്ടുന്നു. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →