തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ സിഎംഡി എന്ന ഒറ്റപ്പദവി മാറ്റി . നിലവിലുണ്ടായിരുന്ന സിഎംഡി (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ) എന്ന ഒറ്റപ്പദവി രണ്ടായി വിഭജിച്ചു. ഇതോടെ, ബെവ്കോയിൽ ചെയർമാൻ, മാനേജിങ് ഡയറക്ടർ (എംഡി) എന്നീ തസ്തികകൾ പുനഃസ്ഥാപിക്കപ്പെട്ടു. എക്സൈസ് കമ്മീഷണർ എം.ആർ. അതിത്കുമാറാണ് ചെയർമാൻ. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും. മുമ്പ് ഹർഷിത അട്ടല്ലൂരിയാണ് സംയോജിത പദവിയായിരുന്ന സിഎംഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ പദവിയാണ് ഇപ്പോൾ ചെയർമാൻ, എംഡി എന്നിങ്ങനെ രണ്ടായി വിഭജിച്ചത്.
മുമ്പ് ചെയർമാൻ, എംഡി പദവികൾ നിലവിലുണ്ടായിരുന്നു
ബെവ്കോയിൽ മുമ്പ് ചെയർമാൻ, എംഡി പദവികൾ നിലവിലുണ്ടായിരുന്നു. അന്ന് എക്സൈസ് കമ്മീഷണർ ആയിരുന്നു സാധാരണയായി ചെയർമാൻ പദവി വഹിച്ചിരുന്നത്, മറ്റൊരു ഉദ്യോഗസ്ഥനെ എംഡിയായും നിയമിച്ചിരുന്നു. എന്നാൽ, യോഗേഷ് ഗുപ്ത അധികാരത്തിലെത്തി യപ്പോഴാണ് ചെയർമാൻ, എംഡി എന്നീ രണ്ടു പദവികളും ഒന്നാക്കി സിഎംഡി എന്ന ഒറ്റപ്പദവിയിൽ ഉദ്യോഗസ്ഥരെ നിയമിച്ചു തുടങ്ങിയത്. യോഗേഷ് ഗുപ്തയുടെ പിൻഗാമിയായി ഹർഷിത അട്ടല്ലൂരി സ്ഥാനമേറ്റപ്പോഴും സിഎംഡി എന്ന ഈ രീതി തന്നെയായിരുന്നു തുടർന്നിരുന്നത്.



