ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ കുടുംബത്തിന് പിന്തുണയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. സുശാന്തിന്റെ കുടുംബത്തിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്ത അവര്‍ കുടുംബത്തിന് നീതി ലഭിക്കുമെന്നും പറഞ്ഞു. രാജ്യത്തെ ജനങ്ങളും പരമോന്നത കോടതിയും സുശാന്തിന്റെ കുടുംബത്തോടൊപ്പം ഉണ്ട്. സുശാന്തിന്റെ കുടുംബത്തിനെ പിന്തുണയ്‌ക്കേണ്ട മുംബൈ പൊലീസ് അത് ചെയ്യുന്നില്ലെന്നും അതില്‍ തനിക്ക് സങ്കടമുണ്ടെന്നും അവര്‍ പറഞ്ഞു.
സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയെ ചാനലില്‍ കണ്ടപ്പോള്‍ വിഷമം തോന്നി. നിയമപോരാട്ടം വളരെക്കാലം നീണ്ടുനില്‍ക്കുന്നതാണ്. അവര്‍ ഇപ്പോഴുള്ള അതേ അവസ്ഥയിലൂടെ താനും കടന്ന് പോയിരുന്നു. മുഴുവന്‍ രാജ്യവും നിങ്ങളോടൊപ്പം ഉണ്ടെന്ന് സുശാന്തിന്റെ കുടുംബത്തിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് -ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ആശ ദേവി പറഞ്ഞത്. നീയമ പോരാട്ടത്തി ല്‍ ഉറച്ച് നില്‍ക്കുന്ന സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

