കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ റാ​ഗിം​ഗ് : നാല് വിദ്യാർത്ഥികള്‍ ക്കെതിരെ കേസെടുത്തു.

കല്ലറ: സ്കൂളില്‍ റാഗിംഗ് നടത്തിയ നാല് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തു. കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ ആ​ഗസ്റ്റ് 12നായിരുന്നു സംഭവം.സോഷ്യല്‍ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികള്‍ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകള്‍ വലിച്ചുകീറുകയും ചെയ്തെന്നാണ് പരാതി.

ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ട് പൊലീസ് കേസെടുത്തത്

മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ച്‌ സ്കൂളില്‍ എത്തിയതിനെയും ചൊല്ലിയാണ് മർദിച്ചതെന്ന് പ്രിൻസിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിൻസിപ്പല്‍ പരാതി സ്കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികള്‍ക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തത്. റിപ്പോർട്ട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്നും ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →