റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ആരോപണം

August 15, 2025 - 8:23 am

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോണ്‍‍ഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയില്‍ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആള്‍ക്ക് പല തിരിച്ചറിയല്‍ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു.

കണ്ടെത്തിയ ഇരട്ടവോട്ടുകളില്‍ 98 ശതമാനവും സിപിഎമ്മിന്‍റേത്

തിരുവള്ളൂർ, ചെറുവണ്ണൂർ, ആയഞ്ചേരി പ‍ഞ്ചായത്തുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് പ്രവീണ്‍ കുമാർ ആരോപിച്ചു. കണ്ടെത്തിയ ഇരട്ടവോട്ടുകളില്‍ 98 ശതമാനവും സിപിഎമ്മിന്‍റേതാണെന്ന് വ്യക്തമായെന്നു ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. നഗരസഭയില്‍ ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ യുഡിഎഫ് പരാജയപ്പെട്ട ആഴ്ചവട്ടം പോലുളള വാർഡുകളില്‍ വോട്ടുമാർജിനേക്കാളേറെ ഇരട്ടവോട്ടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *