റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി : മകന്‍ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

August 15, 2025 - 8:33 am

ആലപ്പുഴ | കൊമ്മാടിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല

മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതക ശേഷം ബാബു തന്നെയാണ് സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *