സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട | സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മരിച്ച ഷണ്‍മുഖന്‍ മേസ്തിരി പണിക്കാരനായിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം മേക്കൊഴൂരിലാണ് താമസം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മലര്‍കൊടി. മക്കള്‍: ലക്ഷ്മി, ശരണ്യ, ഭാഗ്യ ലക്ഷ്മി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →