രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തിരാമക്ഷേത്രം കാണുമെന്നു ഡാനിഷ് കനേരിയ

ന്യൂ ഡ‍ല്‍ഹി: രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തി രാമക്ഷേത്രം കാണുമെന്നു മുന്‍പാക്കിസ്ഥാന്‍   സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ  പറഞ്ഞു. ഇന്‍ഡ്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്  കനേരിയ ഈ വിവരം പറഞ്ഞത്. പാക്ക് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച ഹിന്ദുമതത്തില്‍ പെട്ട ഡാനിഷ് കനേരിയ  പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മതപരമായ വിവേചനത്തിനെതിരെ പ്രതിക രിച്ചിരുന്നു.

ട്വിറ്ററിലെ അദ്ദേഹത്തിന്‍റെ  ഈ കുറിപ്പിനെ കുറിച്ചുളള  ചോദ്യത്തിനാണ്  അദ്ദേഹം രാമക്ഷേത്രം കാണാന്‍ താന്‍ ഇന്‍ഡ്യയിലെത്തുമെന്ന് പ്രതികരിച്ചത്. താന്‍ ഒരു മതവിശ്വാസിയാണെന്നും ഹിന്ദുമത വിശ്വാസിയായതിനാല്‍ ശ്രീരാമന്‍റെ പാത പിന്‍തുടരാനാണ്  ശ്രമിക്കുന്നതെന്നും രാമായണത്തെ കുറിച്ച് ചെറുപ്പം മുതലേ അറിയുകയും രാമന്‍റെ  ജീവിതത്തെക്കുറിച്ച് പഠിക്കുകയും ചെയ്തിട്ടുളളതായും അദ്ദേഹം പറഞ്ഞു. 

ഒത്തുകളി കേസില്‍ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന താരമാണ് കനേരിയ.  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  മതവും പാരമ്പര്യവും നോക്കിയാണ്  കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും താന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചപ്പോഴെല്ലാം അവഗണിക്കുകയായിരുന്നെന്നും ഡാനിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →