റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി സന്ദർശിക്കും; മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്ന പാക്കേജ് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചു.

August 12, 2020 - 11:28 pm

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യാഴാഴ്ച്ച പെട്ടിമുടി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കും. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടി പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. അവിടെനിന്ന് അപകട സ്ഥലത്തേക്ക് പോകും.

മണ്ണിടിച്ചിലിൽ പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.

കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ടാണ് അപകടം നടന്നയുടനെ പ്രദേശം സന്ദർശിക്കാൻ ഇരുന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി ഗവർണർക്കൊപ്പം തന്നെയാണ് കരിപ്പൂർ വിമാനത്താവളത്തിലും സന്ദർശനം നടത്തിയിരുന്നത്.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. പലരെയും തിരിച്ചറിഞ്ഞിട്ടില്ല.തിരച്ചിൽ തുടരുകയാണ്. 57 പേരടങ്ങുന്ന 2 എന്‍ ഡി ആർ എഫ് ടീമും ഇടുക്കി, എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കേരള ആംഡ് പോലീസിൻറെ 50 അംഗങ്ങളും ലോക്കൽ പൊലീസിനെ 25 അംഗങ്ങളും ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും സ്പെഷ്യൽ ബ്രാഞ്ചിലെ 3 അംഗങ്ങളും ക്രൈംബ്രാഞ്ചിന് മൂന്ന് അംഗങ്ങളും വാർത്താവിനിമയ 9 അംഗങ്ങളും സംഭവസ്ഥലത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *