തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്. കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.
നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്‌സോ കോടതി പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം.
പോക്‌സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡി വൈ എസ് പി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. .


