വമോഗ: 75 വയസ്സ് തികയുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാല്‍ പിൻഗാമിയായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വരണമെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക എംഎല്‍എയുമായ ബേലൂർ ഗോപാലകൃഷ്ണ.75 വയസ്സാകുന്നതോടെ നേതാക്കള്‍ വിരമിച്ച് മറ്റുള്ളവർക്ക് വഴിമാറണമെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം. നാഗ്പുരില്‍ കഴിഞ്ഞ ദിവസമായിരുന്നു ആർഎസ്‌എസ് മേധാവിയുടെ പരാമർശം.
യെദ്യൂരപ്പയെ രാജിവെപ്പിച്ചവർ ഇപ്പോള്‍ മോദിയെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
75 വയസ്സ് തികഞ്ഞതിന്റെ പേരില്‍ യെദ്യൂരപ്പയെ കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചു. അന്ന് അദ്ദേഹത്തെ രാജിവെപ്പിച്ചവർ ഇപ്പോള്‍ മോദിയെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് മോദിക്ക് വ്യത്യസ്ത പരിഗണന നല്‍കുന്നത്. മോദിയുടെ നിർദ്ദേശപ്രകാരമല്ലേ യെദ്യൂരപ്പയെ സ്ഥാനമൊഴിയാൻ നിർബന്ധിച്ചതെന്നും അദ്ദേഹം ചോദിച്ചു
ഗഡ്കരിയുടെ പ്രസ്താവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഗഡ്കരി രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകണം, കാരണം ഗഡ്കരി സാധാരണക്കാരനോടൊപ്പമാണ്. ദേശീയപാതകളുടെയും മറ്റുള്ള കാര്യങ്ങളിലും അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി നല്ലത് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളിലൂടെ അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം’ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ ഇത്തരത്തിലുള്ള പ്രതികരണം. രാജ്യത്തെ ദരിദ്രരെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചും ധനികർ കൂടുതല്‍ ധനികരാകുന്നുവെന്നുമുള്ള ഗഡ്കരിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി.
75 വയസ്സ് തികഞ്ഞവർ സ്ഥാനമൊഴിയേണ്ടി വരുമെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചിട്ടുണ്ട്
ഗ്ഡകരിയുടെ ഈ പ്രസ്താവന രാജ്യത്തിന്റെ വികസനത്തിനായി ഒരു ആശയം അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമാകുന്നു, അങ്ങനെയുള്ളവരെ പ്രധാനമന്ത്രി ആക്കണം. 75 വയസ്സ് തികഞ്ഞവർ സ്ഥാനമൊഴിയേണ്ടി വരുമെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചിട്ടുണ്ട്, അതിനാല്‍ ഗഡ്കരിക്കുള്ള സമയം വന്നെന്ന് തനിക്ക് തോന്നുന്നുവെന്നും ബേലൂർ ഗോപാലകൃഷ്ണ കൂട്ടിച്ചേർത്തു.
