റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴുപേർക്ക് പരിക്കേറ്റു

June 24, 2025 - 7:10 am

വെള്ളറട: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. . ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളറട കൂട്ടപ്പൂവിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ കുഴിയില്‍ പതിച്ചത്

മണ്ണന്തല സ്വദേശി ആദിത്യന്‍ (19), പാളയം സ്വദേശി അഹ്‌ന (19), മരുതൂര്‍ സ്വദേശി അലീന്‍ (19) എന്നിവരാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആറുകാണിയില്‍നിന്നു കുടപ്പനമൂടുവഴി തിരുവനന്തപുരത്തേക്കു വരികയായിരുന്നു അപകടത്തില്‍പ്പെട്ട കാര്‍.

യാത്രക്കാരായിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

കൂട്ടപ്പു ഇറക്കം ഇറങ്ങവേ കയറ്റം കയറുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കുന്നതിനുവേണ്ടി ഇടതുവശത്തേക്കു തിരിച്ച സമയത്ത് കാര്‍ നിയന്ത്രണം വിട്ട് കുഴിയില്‍ പതിക്കുകയായിരുന്നു. വീഴ്ചയില്‍ കാര്‍ തകര്‍ന്നു. യാത്രക്കാരായിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റോഡില്‍ പണി നടക്കുന്നതിനാല്‍ മെറ്റല്‍ ഇളകി കിടക്കുകയായിരുന്നു.

ഗ്ലാസ് തകര്‍ത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കീഴ്ക്കാംതൂക്കായ റോഡില്‍ പണി നടക്കുന്നതിനാല്‍ മെറ്റല്‍ ഇളകി കിടക്കുകയായിരുന്നു. മെറ്റലില്‍തെന്നിയാണ് കാർ ഏഴടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തേക്കു പതിച്ചത്. വെള്ളറട പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *