ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി.
ടെല്‍ അവീവില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്.
ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ഇസ്‌റായേല്‍ മുഴുവന്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലേക്കാണ് ആക്രമണം നടക്കുന്നത്.വ്യക്തമായ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് സൈന്യം നിര്‍ദേശിച്ചു.
സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സൈന്യം നിര്‍ദേശിച്ചു
വ്യക്തമായ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിര്‍ദേശിച്ചു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ഇസ്‌റാഈല്‍ മുഴുവന്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അവീവിലേക്കാണ് ആക്രമണം നടക്കുന്നത്. .



