പ്രയാഗ്രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് യശ്വന്ത് വർമ ചുമതലയേറ്റു. ചുമതലയേറ്റെങ്കിലും ജുഡീഷല്‍ ചുമതലയില്‍നിന്നു വിട്ടുനില്‍ക്കും.ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. .മാർച്ച് 14നാണ് ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെടുക്കുന്നത്
മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് ഹൈക്കോടതിയെന്ന് ബാർ അസോസിയേഷൻ
യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരണം.ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർ മുറിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ജസ്റ്റീസ് യശ്വന്ത് വർമ. ജഡ്ജിയുടെ വസതിയില്‍ തീപിടിക്കുകയും തുടർന്ന് തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തുകയുമായിരുന്നു
