റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് (മാർച്ച് 23) കോടതിയില്‍ ഹാജരാക്കും

March 23, 2025 - 12:32 pm

തൊടുപുഴ : ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്ന് ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റയിലെ ഒരു കാറ്ററിങ് ഗോഡൗണിന്റെ മാൻഹോളിൽ നിന്ന് കണ്ടെത്തി. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന, പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണ് നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. ഇൻക്വസ്റ്റ് പരിശോധനയിൽ ബിജു ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. മൃതദേഹം ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ച നിലയിലായിരുന്നു. മുഖത്തും തലയിലും പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നും പോലീസ് പറയുന്നു.

ഒമ്നി വാൻ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്നി വാൻ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ, ബിജുവിന്റെ ഇരുചക്രവാഹനവും പ്രതികൾ കടത്തിക്കൊണ്ടുപോയിട്ടുണ്ട്.കേസിലെ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് മാർച്ച് 22ന് രേഖപ്പെടുത്തി. ഇയാളെ കൂടാതെ മുഹമ്മദ് അസ്‌ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് വിവരം.

കേസിൽ നാല് പ്രതികളാണുള്ളത്. ജോമോൻ, ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് വിവരം. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു, ഇത് കൊലപാതകത്തിലേക്ക് നയിച്ചു. പ്രതികളെ ഇന്ന് (മാർച്ച് 23) കോടതിയിൽ ഹാജരാക്കും. ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും ഇന്ന് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *