കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
.മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നഗരത്തില്‍ ജനമൈത്രി ജംഗ്ഷനില്‍ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
പ്രതികളില്‍ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിടികിട്ടാപുള്ളിയാണ്
മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച KL 54 J 0279 നമ്പറിലുള്ള ഹ്യൂണ്ടായി കാറും മയക്കുമരുന്ന് വില്‍പ്പനക്കായി ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാള്‍ക്കെതിരെ മലപ്പുറം, എറണാകുളം ജില്ലകളിലായി മയക്കുമരുന്ന് കേസ് ഉണ്ട്
