ഇന്ന് (മാർച്ച് 9) മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹ സമരത്തിനെത്തിയതിന്റെ നൂറാം വാർഷികദിനം

വൈക്കം :വൈക്കം സത്യഗ്രഹ സമരത്തിന് ഊർജം പകരാൻ മഹാത്മാ ഗാന്ധി വൈക്കത്തെത്തിയതിന്‍റെ നൂറാം വാർഷികം . സത്യഗ്രഹ ചരിത്രത്തിന്‍റെ ഭാഗമായ ഇണ്ടംതുരുത്തി മനയിലും വൈക്കം ബോട്ടുജെട്ടിയിലും സ്മരണകള്‍ വീണ്ടും ഉണരുന്നു.1925 മാർച്ച് 9-നാണ് വൈക്കം ജെട്ടിയിൽ മഹാത്മാ ഗാന്ധി ബോട്ട് ഇറങ്ങിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തി മനയിലേക്കും അദ്ദേഹം യാത്ര ചെയ്തു. മാർച്ച് 10-നാണ് ഗാന്ധിജി പരിവാരസമേതം ഇണ്ടംതുരുത്തി മനയിൽ എത്തിയത്.

മഹാദേവ ക്ഷേത്രത്തിന്‍റെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നുസമരം

അധഃസ്ഥിതർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു ഈ സമരം. ഈ അവകാശം നിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്.ഇണ്ടംതുരുത്തി മനയിലെ കാരണവർ ആയിരുന്ന നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സത്യഗ്രഹത്തെ ശക്തമായി എതിര്‍ത്തു. അന്നത്തെ വ്യവസ്ഥാനുസൃതമായി, വൈക്കം ക്ഷേത്രത്തിന്‍റെ ഊരാഴ്മ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു, അതുകൊണ്ടു തന്നെ നമ്പൂതിരിയുടെ തീരുമാനം അന്തിമമായിരുന്നു.

ഗാന്ധിജി സവർണരുടെ മുഖ്യനേതാവായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി നേരിൽചെന്ന് സംസാരിക്കണമെന്ന് തീരുമാനിച്ചു

സത്യഗ്രഹത്തിന് പിന്തുണയേകാനെത്തിയ ഗാന്ധിജി, സവർണരുടെ മുഖ്യനേതാവായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി നേരിൽചെന്ന് സംസാരിക്കണമെന്ന് തീരുമാനിച്ചു. അദ്ദേഹത്തിനൊപ്പം സി. രാജഗോപാലാചാരി, മഹാദേവ ദേശായി, രാമദാസ് ഗാന്ധി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, ദിവാൻ പേഷ്‌കാർ എം.വി. സുബ്രഹ്മണ്യ അയ്യർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പി. വിശ്വനാഥ അയ്യർ, തഹസിൽദാർ സുബ്രഹ്മണ്യ അയ്യർ എന്നിവർ ഉണ്ടായിരുന്നുവെന്ന് രേഖകളിൽ കാണാം.

ചെത്തുതൊഴിലാളി യൂണിയനു വേണ്ടി മന വാങ്ങി.:

1925 നവംബർ 23-ന് വൈക്കം സത്യഗ്രഹം പിൻവലിച്ചു, സമരം വിജയം കണ്ടു. എന്നാൽ, ഭൂപരിഷ്‌കരണം മൂലം സമ്പത്ത് നഷ്ടപ്പെടുകയും ഉള്ളിൽ തർക്കങ്ങൾ ഉടലെടുത്തും ഇണ്ടംതുരുത്തി മന ചലനം അനുഭവപ്പെട്ടു. മനയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടതോടെ, വൈക്കത്തെ കമ്യൂണിസ്റ്റ് നേതാവായ സി.കെ. വിശ്വനാഥന്‍ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനു വേണ്ടി മന വാങ്ങി.

ചരിത്രത്തിന്‍റെ കാവ്യനീതി

ഒരുകാലത്ത് മഹാത്മാ ഗാന്ധിക്കുപോലും പ്രവേശനം നിഷേധിച്ച ഈ മന, പിന്നീട് എ.ഐ.ടി.യു.സി. ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസായി മാറി. വളരെ ദൂരെനിന്ന് മാത്രം നോക്കിയിരുന്ന പിന്നാക്ക വിഭാഗത്തിൽപെട്ട തൊഴിലാളികൾക്ക് അവിടം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി മാറി, ഇത് തന്നെ ചരിത്രത്തിന്‍റെ കാവ്യനീതിയാകാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →