കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തിയത് ആറ് കുഞ്ഞുങ്ങൾ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എത്തിയത് ആറ് നവാഗതർ .മാർച്ച് 4 ചൊവ്വാഴ്ച രാത്രി 7.30ന്, 2.480 കിലോഗ്രാം ഭാരമുള്ള നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഏറ്റവും അവസാനം അമ്മത്തൊട്ടിലിൽ എത്തിയത്. ഈ മാസം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുട്ടിയുമാണ് ഈ കുഞ്ഞ്. എം.ടി.യുടെ സ്മരണയ്ക്കായി കുഞ്ഞിന് തൂലിക എന്ന പേര് നല്‍കിയതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.

130 കുട്ടികളെ.നിയമപരമായി ദത്ത് നല്‍കി

ഒരു മാസത്തിനുള്ളില്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് തുളസി, നിർമ്മല്‍, വാമിക, തെന്നല്‍, അലിമ എന്നീ പേരുകള്‍ നല്‍കിയിരുന്നു. 19 മാസത്തിനിടയില്‍ സമിതി 130 കുട്ടികളെയാണ് നിയമപരമായി ദത്ത് നല്‍കിയതെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →