തിരുവനന്തപുരം : തീരദേശ മേഖലയ്ക്ക് 331.29 കോടി രൂപയാണ് ഗവർണർ ഒപ്പിട്ട് നിയമസഭയില്‍ പാസാക്കിയത്. എന്നാൽ സർക്കാർ ഇതിനെ ഏകപക്ഷീയമായി 241.75 കോടി രൂപയായി വെട്ടിക്കുറച്ചത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി. സ്റ്റെല്ലസ് ആരോപിച്ചു. തീരദേശ വികസനത്തിനായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ 90 കോടി രൂപ വെട്ടിക്കുറച്ച സർക്കാർ നടപടി പുറത്തു കൊണ്ടുവന്ന മാദ്ധ്യമ വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഭാവിയില്‍ സർക്കാർ വലിയവില നല്‍കേണ്ടി വരും
മത്സ്യ തൊഴിലാളികളെ കേരളത്തിന്‍റെ സൈന്യമെന്ന് വിശേഷിപ്പിച്ച തൊഴിലാളി സർക്കാരിന്‍റെ ഈ നടപടിയെ പൊതുസമൂഹം വികസനവിരുദ്ധ നിലപാടായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളോടുള്ള ഈ അവഗണനയ്ക്ക് ഭാവിയില്‍ സർക്കാർ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
