റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനിച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടൻ നടപ്പില്‍ വരുത്തണമെന്ന് ബി.ജെ.പി

February 10, 2025 - 6:09 pm

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് പനിച്ചിയില്‍ അജീഷിന്റെ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിയുമ്പോഴും വാ​ഗ്ദാനങ്ങൾ പാലിക്കാതെ വനം വകുപ്പ്. .മരണപ്പെട്ട അജീഷിന്റെ ഭാര്യക്ക് ക്ലറിക്കല്‍ പോലുള്ള ഓഫീസ് ജോലി ഉറപ്പ് നല്‍കിയ വനം വകുപ്പ് വാച്ചർ ജോലിക്കാണ് പിന്നീട് വിളിച്ചത്. ഓഫീസ് തസ്തികകള്‍ പലതും ഒഴിവുണ്ടായിട്ടും ഒരു വനിത എന്ന പരിഗണനപോലും നല്‍കിയില്ല.

റെ ദു:ഖത്തിലും രോഗാവസ്ഥയിലുമാണ് അജീഷിന്റെ മാതാപിതാക്കള്‍

കുടുംബത്തിന്റെ ഏക ആശ്രമായ അജീഷ് മരണപ്പെട്ട ശേഷം ഏറെ ദു:ഖത്തിലും രോഗാവസ്ഥയിലുമാണ് അജീഷിന്റെ മാതാപിതാക്കള്‍.വനം വകുപ്പിന്റെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ അജീഷിന്റെ കുടുംബത്തിന് വനം വകുപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടൻ നടപ്പില്‍ വരുത്തണമെന്ന് ബി.ജെ.പി.പാല്‍ വെളിച്ചം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു..വില്‍ഫ്രഡ് ജോസ്, സുഗുതൻ കെ. പത്മരാജൻ, മനോഹരൻ കെ.ആർ,സോജി സിറിയക്, സജീഷ് കെ.വി.സന്തോഷ് പി.റ്റി,മനോജ് എം.വി,ബിനു വി.ഡി.അജി.കെ. ആർ,ബിജു വി.എൻ, രാഗേഷ് മുള്ളൻതറ, വിനു വി.ഡി. തുടങ്ങിയവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *