1452023UK
ന്യൂസ് ഡെസ്ക്

പാതി വിലയ്ക്ക് സ്കൂട്ടറിന് പണമടച്ചവർ പറവൂരില്‍ മാത്രം 2200 പേർ : പറവൂരിൽ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു

February 10, 2025 - 6:15 am

പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നല്‍കുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരില്‍ മാത്രം നടന്നതെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരില്‍ മാത്രം 2200 പേരുണ്ട്. മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ലഭിക്കാത്തവർ വേറെയും. പറവൂരിലെ ജനസേവാ സമിതി ട്രസ്‌റ്റ് മുഖേന പണം നല്‍കിയവർ ചേർന്ന് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു. ഫെബ്രുവരി 9 ന് രാവിലെ കച്ചേരി മൈതാനിയില്‍ അഞ്ഞൂറിലധികം പേർ ഇതിനായി ഒത്തുചേർന്നു..

ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകൾ.

ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. സ്കൂട്ടർ നൽകാൻ വൈകിയപ്പോഴുള്ള ന്യായങ്ങള്‍ ആവശ്യപ്പെട്ട നിറത്തിലും ബ്രാൻഡിലുമുള്ളവ കിട്ടില്ലെന്നായിരുന്നു . നിറത്തിന്റെ കാര്യത്തിൽ എതിർപ്പില്ലാത്തവർക്കും വാഹനം കിട്ടിയില്ല. മൂന്ന് മാസം മുതല്‍ ഒരു വർഷം വരെ കാത്തിരുന്നവരുണ്ട് .. ചില വാട്‌സാപ് ഗ്രൂപ്പുകളില്‍ ഭീഷണി സന്ദേശം വരുന്നതായും പറവൂരില്‍ ഒത്തുകൂടിയവർ പറഞ്ഞു.

തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായം നല്‍കുമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ

പറവൂരില്‍ ഇതുവരെ 755 പരാതികളാണ് പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടു ലഭിച്ചത്. ഓണ്‍ലൈനായി ലഭിച്ചവ വേറെയുമുണ്ട്. നാല് കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്‌.ജനസേവാ സമിതി ട്രസ്‌റ്റ് ഭാരവാഹികളുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം അത്തരം സമരത്തിലേക്ക് കടക്കാനാണ് ആക്ഷൻ കൗണ്‍സില്‍ തീരുമാനം.
പകുതി വില തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായം നല്‍കുമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി ഫെബ്രുവരി 10 തിങ്കളാഴ്ച മുതല്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *