റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

February 7, 2025 - 10:49 am

‘കേരളത്തില്‍ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തും. പോർട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിച്ച്‌ തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും ഇതിനായിട്ടാണ് രണ്ട് കോടി വകയിരുത്തുനന്തെന്നും ധനമന്ത്രി പറഞ്ഞു.

വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കും.

വന്യ ജീവി ആക്രമണം തടയാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കും. ഇതിനായി 50 കോടി അധികം അനുവദിച്ചു. ആര്‍ആര്‍ടികളുടെ എണ്ണം 28 ആയി ഉയർത്തുമെന്നും ധനമന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *