‘കേരളത്തില്‍ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തും. പോർട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും ഇതിനായിട്ടാണ് രണ്ട് കോടി വകയിരുത്തുനന്തെന്നും ധനമന്ത്രി പറഞ്ഞു.
വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കും.
വന്യ ജീവി ആക്രമണം തടയാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കും. ഇതിനായി 50 കോടി അധികം അനുവദിച്ചു. ആര്‍ആര്‍ടികളുടെ എണ്ണം 28 ആയി ഉയർത്തുമെന്നും ധനമന്ത്രി പറഞ്ഞു



