തിരൂരിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം : മലപ്പുറം ജില്ലാ കളക്‌ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിതറിയോടിയ 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ മലപ്പുറം ജില്ലാ കളക്‌ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം.നിരുത്തരവാദപരമായ സമീപനമാണിതെന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.ജനുവരി 21 ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയങ്ങാടിയില്‍ കഴിഞ്ഞ ഏഴിന് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിതറിയോടിയ 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കളക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീയതിയിലടക്കം തെറ്റുള്ളതിനാല്‍ തിരുത്താന്‍ ആവശ്യപ്പെട്ടു മടക്കി

വിഷയത്തെ കളക്‌ടര്‍ ഗൗരവമായെടുക്കാതെ ആരോ പറയുന്നതു കേട്ട് റിപ്പോര്‍ട്ട് തയാറാക്കിയതാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. കളക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീയതിയിലടക്കം തെറ്റുള്ളതിനാല്‍ തിരുത്താന്‍ ആവശ്യപ്പെട്ടു മടക്കിയെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. എഴുന്നള്ളിപ്പിനെത്തിക്കുന്ന ആനകള്‍ക്ക് ‘മതിയായ ഇടം’ നല്‍കണമെന്ന ആന പരിപാലന ചട്ടത്തിലെ വ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →