റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഢില്‍ നടന്നത് നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

ദുർ​ഗ് (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢില്‍ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. . മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം ശിവലിംഗത്തില്‍ അർപ്പിച്ചതായി സംശയിക്കുന്നു. ഈ കാരണമാണ് പൊലീസ് നരബലിയെന്ന സംശയത്തിലേക്ക് എത്തിയത്.

പ്രതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

.തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുല്‍ഷൻ ഗോസ്വാ മിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിലെ നങ്കട്ടി ഗ്രാമത്തില്‍ 2024 ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇരുവരും താമസിച്ചിരുന്നത് ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു.

ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അർപ്പിച്ചു.

ഇവർ ദിവസേന ക്ഷേത്രത്തില്‍ പൂജകള്‍ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അർപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇതേ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ധംധ ഏരിയയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസർ സഞ്ജയ് പുണ്ഡിർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *