ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. അണക്കെട്ട് ബലപ്പെടുത്താല്‍ 225 മെട്രിക് ടണ്‍ സിമന്‍റ് അടക്കമുള്ള നിർമാണ സാമഗ്രികളെത്തിക്കാൻ തമിഴ്നാട് കേരളത്തിന്‍റെ അനുമതി തേടിയെന്നാണു റിപ്പോർട്ടുകള്‍.
40 ട്രക്ക് ലോഡുകള്‍ അനുവദിക്കണമെന്നാണു തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളക്കടവ് ചെക്ക് പോസ്റ്റിലും തേക്കടി ബോട്ട് യാർഡിലും നിർമാണ സാമഗ്രികള്‍ കടത്തിവിടാൻ തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്.
പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം നിരാകരിക്കാൻ , ബലപ്പെടുത്തൽ
കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ രാകേഷ് കശ്യപ് അധ്യക്ഷനായ ഡാം മേല്‍നോട്ട സമിതി അണക്കെട്ട് ബലപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു തമിഴ്നാടിന്‍റെ നീക്കം. 130 അടി വരെ ബലപ്പെടുത്താൻ ഡാം മേല്‍നോട്ട സമിതി തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. 12 മാസത്തിനുള്ളില്‍ ഡാമിന്‍റെ സുരക്ഷ പരിശോധിക്കണമെന്ന മേല്‍ നോട്ട സമിതിയുടെ ഉത്തരവ്, ഡാം ബലപ്പെടുത്തുന്നതോടെ മറികടക്കാൻ തമിഴ്നാടിനു കഴിയും.മുല്ലപ്പെരിയാറിന് പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം നിരാകരിക്കാനും ഡാം ബലപ്പെടുത്തുന്നതിലൂടെ തമിഴ്നാടിന് കഴിയും.



