കടലൂരിന് സമീപം ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.
ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ ഞായറാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്. 10- 18 പ്രായമുള്ളവരാണ് മരിച്ച പെണ്‍കുട്ടികള്‍. …