തിരുവനന്തപുരം:പൂരം കലങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നിിൽകിയിരുന്നു. അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ,മറുപടിയില്‍ തൃപ്തനല്ലെങ്കില്‍ അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര വകുപ്പ് മറുപടിയില്‍ പറയുന്നു. എന്നാല്‍ ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പുറത്തു വിടണമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സുനില്‍കുമാർ വ്യക്തമാക്കി.
.
അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ട് സെപ്തംബറിലാണ് സർക്കാറിന് സമർപ്പിച്ചത്..
പാർട്ടി തോല്‍വിയേറ്റുവാങ്ങാനും സുരേഷ് ഗോപി ജയിക്കാനും പൂരം അലങ്കോലപ്പെട്ട സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്ന് സി.പി.ഐയും സുനില്‍കുമാറും നേരത്തെ പറഞ്ഞിരുന്നു. വിവാദമുയർന്നതിനു പിന്നാലെ അന്നത്തെ തൃശൂർ കമീഷണർ അങ്കിത് അശോകിനെ സർക്കാർ മാറ്റിയിരുന്നു.എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് സർക്കാറിന് സമർപ്പിച്ചത്.എന്നാൽ റിപ്പോർട്ടില്‍ അപാകതകളുണ്ടെന്ന് വിലയിരുത്തിയ സർക്കാർ,ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പൂരം കലങ്ങിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യമുള്‍പ്പെടെ പരിശോധിക്കും.
വിവാദമുയർന്നതിനു പിന്നാലെ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി രംഗത്തുവന്ന പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു വി.എസ്.സുനില്‍കുമാർ. അന്വേഷണ റിപ്പോർട്ട് വൈകുന്നതില്‍ വിമർശനവുമായും സുനില്‍കുമാർ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. പൂരം എങ്ങനെ കലങ്ങിയെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യമുള്‍പ്പെടെ പരിശോധിക്കും. ഇതിനു തൊട്ടുമുമ്പുവന്ന റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നല്‍കിയത്.മറുപടിയില്‍ തൃപ്തനല്ലെങ്കില്‍ അപ്പീല്‍ 30 ദിവസത്തിനകം നല്‍കണമെന്നാണ് മറുപടിയില്‍ പറയുന്നത്
