റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല

October 13, 2024 - 4:47 am

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.
പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം

ക്യാമ്പസില്‍ എസ്‌എഫ്‌ഐയും ക്യാമ്പസിന് പുറത്ത് ഡിവൈഎഫ്‌ഐയും നടത്തുന്ന ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം.ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്കൊണ്ട് കെഎസ്.യുവിന‍്‍റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.അക്രമങ്ങള്‍ നടത്തിയവർക്കെതിരേയും കൊലവിളി നടത്തിയവർക്കെതിരേയും പോലീസ് ശക്തമായ നടപടി എടുക്കണം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *