തൃശൂർ : മണ്ണുത്തി മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയെന്നു കേസ്. പൊള്ളലേറ്റ മകനും പേരക്കുട്ടിയും ആശുപത്രിയിൽ മരിച്ചു. മകന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ. ജീവനൊടുക്കാൻ ശ്രമിച്ച അച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടേക്കാടൻ വീട്ടിൽ ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവരാണു മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (32) എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. തീ കൊളുത്തിയ പിതാവ് ജോൺസനെ (68) വിഷം കഴിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 സെപ്തംബർ 14 ന് പുലർച്ചെ 12.30 നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്.
സമീപവാസികളാണ് ആംബുലൻസ് വിളിച്ചുവരുത്തി പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയെയും തെൻഡുൽക്കറെയും രക്ഷിക്കാനായില്ല. .രക്ഷാപ്രവർത്തനത്തിനെത്തിയ യുവാവിനെ ജോൺസൺ ആക്രമിക്കാൻ ശ്രമിച്ചു. വീട്ടിലെ മോട്ടർ തകർത്തതും ജോജി കിടന്ന മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയതും കൃത്യം ആസൂത്രിതമായി നടത്തിയതിനു തെളിവാണെന്നാണ് അനുമാനം. മൂന്നുപേരും കിടന്ന കിടക്കയിൽ തീ പടർന്നതോടെ ഇവരെ പുറത്തെടുക്കുന്നതിനും ഏറെ ബുദ്ധിമുട്ടി.
ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാൾ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വർഷങ്ങളായി ജോൺസനും മകനും തമ്മിൽ ഇടയ്ക്കിടെ തർക്കം ഉണ്ടാകാറുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ഇടക്കാലത്തു വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണു തറവാട്ടിൽ മടങ്ങിയെത്തിയത്..
മകനും കുടുംബവും ഉറങ്ങുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി അച്ഛൻ : മകനും പേരക്കുട്ടിക്കും ദാരുണാന്ത്യം

നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തിയത്..മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷുക്കൂറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. ലോറി ഡ്രൈവറായ ജോജിക്കു പുറമേ ജോൺസന് ഒരു മകനും മകളുമുണ്ട്. തളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് തെൻഡുൽക്കർ. തൃശൂർ ജനറൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും..
.മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷുക്കൂറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. ലോറി ഡ്രൈവറായ ജോജിക്കു പുറമേ ജോൺസന് ഒരു മകനും മകളുമുണ്ട്. തളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് തെൻഡുൽക്കർ. തൃശൂർ ജനറൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും..