യോഗ ക്ലാസിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
പോക്സോ കേസില്‍ യോഗ അധ്യാപകന് അറസ്റ്റില്‍
കൊച്ചി: യോഗ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. വെല്ലിങ്ടൺ ഐലൻഡിൽ താമസിക്കുന്ന മട്ടാഞ്ചേരി നോർത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്
മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു പ്രതി. യോഗ ക്ലാസ് നടക്കുന്നതിനിടെ ക്ലാസിൽ പങ്കെടുത്തിരുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

