റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൊവ്വയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യവേക്ഷണ പേടകം കുതിച്ചു; 2021 ഫെബ്രുവരി 18ന് ചൊവ്വയിലെത്തും

July 31, 2020 - 2:42 pm

ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജീവന്റെ തുടിപ്പുകളുണ്ടോയെന്ന് അറിയാന്‍ പര്യവേക്ഷണ പേടകം ‘മാര്‍സ് 2020’ നാസ വിക്ഷേപിച്ചു. ‘മാര്‍സ് 2020 പെര്‍സെവെറന്‍സ് റോവര്‍’ ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. പേടകം അടുത്തവര്‍ഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും.

ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേക്ഷണ വാഹനമാണ് 2020 മാര്‍സ് റോവര്‍. 23 ക്യാമറകളാണ് മാര്‍സ് റോവറിനുള്ളത്. ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തില്‍ രാസപരിശോധന നടത്തും. മുന്‍ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റിക്ക് ഉള്ളതുപോലെ ആറ് ചക്രങ്ങളാണ് മാര്‍സ് റോവറിനുമുള്ളത്. ചൊവ്വയുടെ പ്രതലത്തില്‍ ബുദ്ധിമുട്ട് കൂടാതെ സഞ്ചരിക്കുന്നതിനാണിത്. 2004ല്‍ ചൊവ്വയിലിറങ്ങിയ സ്പിരിറ്റ് ഓഫ് ഓപ്പര്‍ച്യൂണിറ്റി വെള്ളമൊഴുകിയ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു.

പിന്നാലെ 2012ല്‍ ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിന് വര്‍ഷംമുമ്പ് ചൊവ്വയില്‍ വമ്പന്‍ തടാകങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും കണ്ടെത്തി. നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ക്കു ശേഷമാണ് നാസ ഇപ്പോള്‍ മാര്‍സ് 2020 വിക്ഷേപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *