ന്യൂഡല്‍ഹി: 69ാം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തെലുഗ് ചിത്രം പുഷ്പയിലെ അഭിനയത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള അവാര്‍ഡ് നേടിയപ്പോള്‍, ആലിയ ഭട്ടും കൃതി സാനോനും നടിമാര്‍ക്കുള്ള പുരസ്കാരം പങ്കിട്ടു. ഈ മൂന്ന് പേര്‍ക്കും ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.നമ്പി നാരായണന്റെ ജീവിത കഥ വിവരിക്കുന്ന റോക്കട്രി: ദ നമ്പി എഫക്ട് ആണ് മികച്ച സിനിമ. പങ്കജ് ത്രിപാഠിയും പല്ലവി ജോഷിയുമാണ് മികച്ച സഹനടീനടന്മാര്. മികച്ച ജനകീയ സിനിമ അടക്കം നിരവധി അവാര്‍ഡുകള്‍ ആര് ആര് ആര് വാരിക്കൂട്ടി. ഈ സിനിമയിലെ നാടു നാടു ഗാനത്തിന് നേരത്തേ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയ ഉദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിനാണ്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

