റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹവായിലെ കാട്ടുതീ:മരിച്ചവരുടെ എണ്ണം 111 ആയി

August 18, 2023 - 9:34 pm

ഹവായി: അമേരിക്കന്‍ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ മൗവി ദ്വീപിലെ ലഹൈനയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 111 ആയി. കാണാതായ ആയിരത്തിലധികം പേരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് മൗവി പോലീസ് മേധാവി ജോണ്‍ പെല്ലെഷിയര്‍ പറഞ്ഞു. അതിനിടെ മൗവി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ഹെര്‍മന്‍ ആന്‍ഡായ തല്‍സ്ഥാനം രാജിവച്ചു. കാട്ടുതീ പടര്‍ന്നപ്പോള്‍ ദ്വീപിലെ സൈറണ്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനെ കഴിഞ്ഞദിവസം ഹെര്‍മന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. പ്രസഡിന്റ് ജോ ബൈഡന്‍ അടുത്ത ആഴ്ച പ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ടായിത്തോളം വീടുകളും വ്യാപാരസ്ഥാപനങ്ങളും തിയില്‍ കത്തിയമര്‍ന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ശക്തമായ കാറ്റ് വീശിയിട്ടും ഹവായി ഇലക്ട്രിക് കമ്പനി വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *