റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ എൻ ഷംസീറിനോട് രാജി വയ്ക്കാനല്ല എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എൻഎസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. ആ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ഇത് സൂചന മാത്രമാണ്. ശബരിമല പ്രക്ഷോഭത്തിന് സാമനമാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര അർച്ചന നടത്തിഎൻഎസ്എസ് കരയോഗം . കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയാണ് ഇദ്ദേഹം ശത്രുസംഹാര പൂജ നടത്തിയത്. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് പൂജ നടത്തി മടങ്ങവേ അഞ്ചൽ ജോബ് പ്രതികരിച്ചു. ഇത് മനസിലാക്കിയാണ് താൻ ഷംസീറിനായി പൂജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തും വിധം പ്രതികരണം നടത്തിയ സ്പീക്കർക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ നിസാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നത്. 2023 ഓ​ഗസ്റ്റ്വി 2 വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിനൊപ്പം എൻഎസ്എസ് നാമജപ ഘോഷ യാത്രയും നടത്തുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *