തിരുവനന്തപുരം : രക്തസാക്ഷി ഫണ്ട് തട്ടിച്ചുവെന്ന ആരോപണത്തിൽ സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെയാണ് അന്വേഷണം.
കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം തട്ടിയെടുത്തു എന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക



