റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൈറ്റന്‍ അപകടം: ടൈറ്റാനിക് കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കിയതായി ഓഷ്യന്‍ ഗേറ്റ്

July 8, 2023 - 11:14 am

ന്യൂ ഫൗണ്ട്ലാന്‍ഡ്: ടൈറ്റന്‍ അപകടത്തിനു പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ്. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസിക യാത്രകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2024 ജൂണില്‍ ടൈറ്റാനിക് കാണുന്നതിനായി രണ്ടു യാത്രകള്‍ കമ്പനി ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ടൈറ്റാനിക് കാണാനുള്ള സാഹസിക യാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റിന്റെ നീക്കം. ഇത് സംബന്ധിച്ച് മറ്റു വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ടൈറ്റന്‍ അപകടത്തെ തുടര്‍ന്നുള്ള അന്വേഷണം നടക്കുകയാണിപ്പോള്‍. അതിനിടെയാണ് പര്യാവേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായുള്ള ഓഷ്യന്‍ ഗേറ്റിന്റെ പ്രഖ്യാപനം. ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കരക്കെത്തിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനി സി ഇ ഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരായിരുന്നു ടൈറ്റന്‍ അപകടത്തില്‍ മരിച്ചവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *